ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ആർബിഐ പേടിഎ
മ്മിന് നിർദ്ദേശം നൽകി. ഐടി സംവിധാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെഷൻ 35(എ) പ്രകാരമാണ് നിയന്ത്രണം. രണ്ടാം തവണയാണ് പേടിഎമ്മിനെതിരെ ആർബിഐ നടപടിയെടുക്കുന്നത്.
English Summary:RBI imposes regulation on Paytm
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.