19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ബഹിരാകാശ നിലയം വീഴുമെന്ന് റഷ്യ

Janayugom Webdesk
മോസ്കോ
March 13, 2022 8:36 am

ഉക്രെയ്നിലെ സൈനികനടപടിയെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ പശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയം തകര്‍ന്നുവീഴുമെന്ന് മുന്നറിയിപ്പ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഉപരോധങ്ങള്‍ അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള സ്പേസ്‌ക്രാഫ്റ്റ് സേവനങ്ങള്‍ തടസപ്പെടുമെന്ന് റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ വ്യക്തമാക്കി. ബഹിരാകാശത്തെ കൂട്ടിയിടി ഒഴിവാക്കാന്‍ വര്‍ഷന്തോറും 11 തവണയെങ്കിലും ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം കൃത്യമാക്കേണ്ടിവരാറുണ്ട്. ഉപരോധം ഇതേരീതിയില്‍ തുടര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടും. 

500 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയിലേക്കോ കടലിലേക്കോ പതിക്കുകയും ചെയ്യുമെന്ന് റോഗോസിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ബഹിരാകാശനിലയം പതിച്ചേക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും റോസ്കോസ്മോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അപകടസാധ്യതാമേഖലകളില്‍ റഷ്യ ഉള്‍പ്പെടുന്നില്ലെന്നും റോഗോസിന്‍ പറഞ്ഞു. അമേരിക്കയും റഷ്യയും ബഹിരാകാശ മേഖലയില്‍ സഹകരണം തുടരണമെന്നും റോഗോസിന്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:Russia says space sta­tion could col­lapse if sanc­tions are not lifted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.