19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024

വധഗൂഢാലോചന കേസ്: ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍; 12 ഫോണ്‍ നമ്പറിലേക്കുള്ള ചാറ്റ് വിവരങ്ങൾ പ്രതികള്‍ നശിപ്പിച്ചു

Janayugom Webdesk
കൊച്ചി
March 13, 2022 10:13 am

വധ ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി കണ്ടെത്തി. പ്രതികള്‍ നശിപ്പിച്ച വിവരം വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ലാബിന്റെ സഹായം തേടി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. ഫോണിലുള്ള വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് മുംബൈയിലുള്ള ലാബുടമ മോഴി നല്‍കിയിരുന്നു.

ഫോണ്‍ വിവരങ്ങള്‍ നശിപ്പിക്കാന്‍ 75000 രൂപം വീതമാണ് ഈടാക്കിയതെന്ന് കണ്ടെത്തി. ജനുവരി 29 നാണ് ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ടത്. നാല് ഫോണുകളാണ് ദിലീപ് മുംബൈയിലേക്ക് അയച്ചത്. ഇവയിലുള്ള വിവരങ്ങളാണ് നീക്കം ചെയ്തത്. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു.

നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.വിവരങ്ങൾ ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി ഫോണിലുള്ള വിവരങ്ങള്‍ പരിശോധിച്ചതായി കണ്ടെത്തി. വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് അഭിഭാഷകന് കൈമാറിയിരുന്നു. 

Eng­lish Summary:More evi­dence against Dileep; Defen­dants destroyed chat infor­ma­tion to 12 phone numbers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.