19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 8, 2024
September 3, 2023
August 29, 2022
June 23, 2022
June 16, 2022
June 2, 2022
May 30, 2022
May 29, 2022
April 26, 2022
April 23, 2022

ഹിജാബിന് വിലക്ക്

Janayugom Webdesk
ബംഗളൂരു
March 15, 2022 10:42 am

ഹിജാബ് ധരിക്കുന്നതില്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് കോടതി. ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാന്‍ സാധിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍കോടതി തള്ളി.

വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയ കോളജ് അധികൃതരുടെ ഉത്തരവിനെതിരെ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിയിലെ ഇടക്കാല ഉത്തരവില്‍ മതപരമായ വസ്ത്രധാരണത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി വിധി കണക്കിലെടുത്ത് ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പതിനായിരം പൊലീസ് സേനാംഗങ്ങളെയും അധിക ഡ്യൂട്ടിക്ക് നിയോഗിച്ചു.

Eng­lish Sum­ma­ry: Pro­hi­bi­tion of hijab will continue

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.