കളമശ്ശേരിയിൽ കെട്ടിടനിർമ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽവകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബർ കമ്മിഷണർ ഡോ. എസ് ചിത്രയെ ചുമതലപ്പെടുത്തി.
മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ നിർദ്ദേശം നൽകി.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
english summary;Kalamassery incident: Comprehensive investigation announced
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.