സിക്കിം ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2005ലാണ് പേപ്പര്‍ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.
സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും കേരളത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ 2008ലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. നികുതി ഏര്‍പ്പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തുവന്നത്.
English summary; Tax on Sikkim lottery; The Supreme Court upheld the Kerala government’s action
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.