19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 18, 2024
July 23, 2023
October 15, 2022
October 13, 2022
July 27, 2022
July 18, 2022
June 30, 2022
June 29, 2022
June 29, 2022
May 18, 2022

നാറ്റോയ്ക്കെതിരെ വിമര്‍ശനവുമായി സെലന്‍സ്‍കി

Janayugom Webdesk
കീവ്
March 25, 2022 10:57 pm

നാറ്റോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി. യുഎസ് അടക്കമുള്ള നാറ്റോ അംഗരാജ്യങ്ങളോടുള്ള നീരസം മറച്ചുവയ്ക്കാതെയായിരുന്നു സെല­ന്‍സ്‍കിയുടെ വിമര്‍ശനം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും റഷ്യക്കും ഇടയിലുള്ള ഗ്രേ ഏരിയയിലാണ് ഉക്രെയ്‍ന്‍. ഒരു യുദ്ധം നടക്കുന്ന സമയത്ത് ഏറ്റവും ഭയാനകമായ കാര്യം സഹായം അഭ്യര്‍ത്ഥിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരിക്കുന്നതാണെന്നും നാറ്റോയെ പരാമര്‍ശിച്ച് സെലന്‍സ്‌കി പറഞ്ഞു. വ്യാഴാഴ്ച അടിയന്തിര നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

റഷ്യക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും യുദ്ധത്തെ അപലപിച്ചും യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‍ന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും സെലന്‍സ്‍കിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് നേരിട്ടുള്ള സെെനിക ഇടപെടല്‍ നടത്തില്ലെന്ന് നാറ്റോ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ നാറ്റോക്കെതിരെ വിമര്‍ശനവുമായി സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണെന്നായിരുന്നു സെല­ന്‍സ്‌കി പറഞ്ഞത്. ഒന്നുകില്‍ ഞങ്ങളെ അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം, അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം, എന്നായിരുന്നു സെലന്‍സ്‌കി പ്രതികരിച്ചത്.

Eng­lish Summary:zelensky against NATO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.