1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 31, 2025
March 29, 2025
March 25, 2025
March 20, 2025
March 18, 2025
February 20, 2025
February 15, 2025
February 11, 2025
February 9, 2025

മകളുടെ മൃതദേഹവുമായി 10 കിലോമീറ്റർ നടന്ന് പിതാവ് ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Janayugom Webdesk
റായ്പുര്‍
March 26, 2022 12:06 pm

ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ഏഴുവയസുള്ള മകളുടെ മൃതദേഹം തോളിൽ ചുമന്ന 10 കിലോമീറ്ററോളം നടന്ന് പിതാവ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ.

അംദാലയിലെ വീട്ടിലെത്താൻ വേണ്ടിയാണ് അദ്ദേഹം കാൽനടയായി 10 കിലോമീറ്റർ ദൂരം നടന്നത്. സംഭവം വിവാദമായതോടെ ജില്ലാ ആസ്ഥാനമായ അംബികാപൂരിലെത്തിയ ആരോഗ്യമന്ത്രി വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ വാഹനത്തിനായി കാത്തിരിക്കാൻ പിതാവിനോട് ആവശ്യപ്പെടണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഖൻപൂർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി മരിക്കുന്നത്. അംദാല സ്വദേശിയായ ഈശ്വർ ദാസ് രോഗബാധിതയായ മകൾ സുരേഖയെ രാവിലെ തന്നെ ലഖൻപൂർ ഹെൽത്ത് സെന്ററിൽ കൊണ്ടുവന്നിരുന്നു. പെൺകുട്ടിയുടെ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.

eng­lish summary;Man walks 10 km with 7‑yr-old daugh­ter’s body on shoul­ders in Chhat­tis­garh, probe ordered

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.