വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ മുൻകരുതല്‍ ഡോസ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് മൂന്ന് ഡോസ് വാക്സിന്‍ എടുക്കേണ്ടത് ആവശ്യമായതിനാലാണ് നടപടി. വിദേശ യാത്രക്കാര്‍ക്ക് സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് പണം നല്‍കി ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതും ആലോചനയിലുണ്ട്. നിലവില്‍ ആരോഗ്യ, മുൻനിര പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യമായാണ് മുൻകരുതല്‍ ഡോസ് നല്‍കിവരുന്നത്.
നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ടാമത്തെ ഡോസ് എടുക്കുന്ന തീയതി മുതൽ ഒമ്പത് മാസം പൂർത്തിയാകുന്നതിനെ അടിസ്ഥാനമാക്കിയാണ് ഡോസിന്റെ മുൻഗണനയും ക്രമവും. 2021 ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു കുത്തിവയ്പ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതലാണ് 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി വാക്സിനേഷൻ ആരംഭിച്ചത്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഈ വർഷം മാർച്ച് 16 മുതലും വാക്സിനേഷൻ ആരംഭിച്ചു.
അതിനിടെ അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. യാത്രയില്‍ വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
English Summary: Vaccine precautionary dose for those going abroad
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.