19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 14, 2024
November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 25, 2024

രാസവസ്തു ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; സിബിഐ കേസെടുത്തു

Janayugom Webdesk
കൊച്ചി
March 27, 2022 3:38 pm

കാനഡയില്‍ വച്ച് രാസവസ്തു വായില്‍ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിബിഐ ഭര്‍ത്താവിനെതിരെ കേസെടുത്തു. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കാനഡയില്‍ വെച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയതില്‍ ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. എഫ് ഐ ആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

കാനഡയില്‍ വച്ച് ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രീകാന്ത് മേനോന്‍ ഭാര്യ ശ്രുതിയുടെ വായിലൊഴിച്ചത്. ഇതേതുടര്‍ന്ന് യുവതിയുടെ അന്നനാളവും, ശ്വാസനാളവുമടക്കം കരിഞ്ഞുപോയിരുന്നു.
2018ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2020ല്‍ ശ്രുതി ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ് ഇവിടെ വച്ച് ക്രൂരമായി മര്‍ദിച്ചെന്നും ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ഡിആര്‍എന്‍ഒ എന്ന രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി.

Eng­lish sum­ma­ry; Attempt to kill wife by pour­ing chem­i­cal; The CBI reg­is­tered a case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.