ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക പാഠപുസ്തക സമിതി. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്താനാണ് നിര്‍ദേശം. അടുത്ത അധ്യയന വര്‍ഷം മുതലാകും തിരുത്തുകള്‍ നടപ്പില്‍ വരുത്തുക. ഹിജാബ് നിരോധനവും ഹിന്ദു ക്ഷേത്രങ്ങളില്‍ കച്ചവടം ചെയ്യുന്നതില്‍ നിന്ന് മുസ്ലീം വ്യാപാരികളെ വിലക്കിയ നടപടിയും വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാഠ പുസ്തക കമ്മിറ്റിയുടെ നിര്‍ദേശം വിവാദമാകുകയാണ്.
ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള എല്ലാ പാഠഭാഗങ്ങളും നീക്കം ചെയ്യും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പാഠപുസ്തക സമിതി തള്ളിയിരുന്നു. ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്താനും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. 600 വര്‍ഷത്തോളം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന അഹോം രാജവംശത്തേയും വടക്കേഇന്ത്യയിലെ കര്‍കോട്ട രാജവംശത്തേയും കുറിച്ചുള്ള വിശദാംശങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും.
English summary; Karnataka Textbooks Committee seeks revision of texts on Tipu Sultan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.