19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
October 14, 2024
July 15, 2024
May 28, 2024
April 2, 2024
March 6, 2024

നടിയെ ആക്രമിച്ച കേസ്; പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ദിലീപ്

Janayugom Webdesk
കൊച്ചി
March 30, 2022 7:14 pm

നടിയെ ആക്രമിച്ച കേസില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. പ്രഥമ ദൃഷ്ട്യ തനിക്കെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നടന്‍ വ്യക്തമാക്കി. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്ന് ദിലീപ് പറഞ്ഞു. 

നാളെയും കേസില്‍ വാദം തുടരും. അതേസമയം വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി എത്തി. പ്രോസിക്യൂഷൻ കേസില്‍ ദിലീപിനെതിരെ വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോയും തെളിവുകളും കൈമാറിയതായി പ്രൊസിക്യൂഷൻ പറഞ്ഞു.

Eng­lish Sum­ma­ry: Dileep says police are tor­tur­ing him
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.