പശ്ചിമ ബംഗാളിലെ ഹൗറയില്‍ പാർവതിപൂർ മേഖലയിൽ മകളുടെ സഹായത്തോടെ യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ. ബുധനാഴ്ചയാണ് സംഭവം. സ്വർണക്കട ഉടമയായ ഷെയ്ഖ് സലാം (55) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയോടെ ഭാര്യ സുൽത്താന ബീഗം അയൽവാസികളെ വിളിച്ച് ഷെയ്ഖ് സലാമിന്റെ മരണവിവരം അറയിച്ചിരുന്നു. താനും മകളും പുറത്ത് പോയെന്നും തിരിച്ചെത്തിയപ്പോഴാണ് ഷെയ്ഖ് സലാമിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നുമാണ് അയൽവാസികളോട് സുൽത്താന പറഞ്ഞത്. അയൽവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
എന്നാൽ സംശയം തോന്നിയ പൊലീസ് രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ അമ്മയും മകളും കുറ്റം സമ്മതിക്കുകയായിരുന്നു. മരിച്ചയാളുടെ ശാരീരിക പീഡനം സഹിക്കാൻ വയ്യെന്നും അതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
English summary;West Bengal: Woman, daughter held for strangling man to death in Howrah
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.