ഒമിക്രോണിന്റെ വകഭേദമായ ബിഎ2 തംരംഗമാണ് നിലവില്‍ യുഎസ് കീഴടക്കുന്നതെന്ന് സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി). അമേരിക്കയില്‍ രേഖപ്പെടുത്തുന്ന 70 ശതമാനം ഒമിക്രോണ്‍ കേസുകളിലും ബിഎ2 വകഭേദമാണെന്ന് സിഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 57 കേസുകളിലും ബിഎ2 ആണെന്ന് മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യഥാര്‍ത്ഥ ഒമിക്രോണ്‍ വകഭേദമായ ബിഎ1 നെക്കാള്‍ വ്യാപനശേഷി അധികമായതിനാല്‍ ഒിക്രോണിന്റെ വ്യാജ പതിപ്പെന്നാണ് ബിഎ2 അറിയപ്പെടുന്നത്. കണ്ടെത്താന്‍ പ്രയാസമുള്ള വകഭേദമാണിതെന്നും വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ഈ വകഭേദം പിസിആര്‍ പരിശോധനകളില്‍ കണ്ടെത്താനുമാകില്ല. ഈ ഉപവകഭേദത്തിന്റെ പ്രഭവ കേന്ദ്രവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകത്തൊട്ടാകെ 86 ശതമാനം കോവിഡ് കേസുകളിലും ഒമിക്രോണ്‍ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളിലും വ്യക്തമാക്കുന്നുണ്ട്.
English Summary: The U.S. is reportedly conquering a subvariant of Omicron
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.