21 October 2024, Monday
KSFE Galaxy Chits Banner 2

സിപിഎം പാർട്ടി കോൺഗ്രസിന് ഭ്രഷ്ട് കൽപ്പിക്കുന്ന കോൺഗ്രസ്, എങ്ങനെ ബിജെപി വിരുദ്ധ ബദലിന് നേതൃത്വം നൽകും: പി രാമഭദ്രൻ

Janayugom Webdesk
കൊല്ലം
April 7, 2022 6:33 pm

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ പങ്കെടുക്കുന്ന നേതാക്കൾ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് പറയുന്ന കോൺഗ്രസിന്, ബിജെപി വിരുദ്ധ ഐക്യ മുന്നണിക്ക് നേതൃത്വം നൽകാൻ എങ്ങനെ കഴിയുമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ ഡി എഫ് ) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ. 

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ അച്ചടക്ക ലംഘനമായി കണ്ട് പുറത്താക്കുമെന്ന കെപിസിസി നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കാൻ പാടില്ലായിരുന്നു. ബിജെപി വിരുദ്ധ നിലപാട് ശക്തമായി സ്വീകരിക്കുന്ന സിപിഎമ്മിന്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നത് മഹാ അപരാധമല്ല. 

കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ബിജെപി ബദൽ മുന്നണിക്ക് ആശയപരമായ ഒട്ടനവധി സംഭാവനകൾ നൽകാൻ ഇടത് കക്ഷികൾക്കാകും. ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് ഇക്കാര്യം വ്യക്തമായതാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെയും തൊഴിലാളികളുടെയും പരിപൂർണ പിന്തുണ ഇല്ലാതെ ബിജെപി ബദൽ രൂപപ്പെടുത്തുക പ്രായോഗികമല്ല. പ്രാദേശിക കക്ഷികളെ മാത്രം ഉൾക്കൊള്ളിച്ചു ബിജെപിക്കെതിരെ ദേശീയ ബദൽ രൂപപ്പെടുത്താൻ കഴിയില്ലെന്നും പി രാമഭദ്രൻ പറഞ്ഞു.

Eng­lish Summary:Congress to oust CPM par­ty con­gress, how to lead anti-BJP alter­na­tive: P Ramabhadran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.