19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

എല്‍വിവില്‍ റോക്കറ്റ് ആക്രമണം: 35 പേര്‍ മരിച്ച, നൂറിലേറെപ്പേര്‍ക്ക് പരിക്ക്

Janayugom Webdesk
എൽവിവ്
April 8, 2022 4:34 pm

ഉക്രെയ്നിലെ എല്‍വിവില്‍ റഷ്യന്‍ സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര്‍ മരിച്ചു. 100 ലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ കിഴക്കൻ ഉക്രെയ്‌നിലെ ക്രാമാറ്റോർസ്ക് നഗരത്തിലെ റയില്‍വേ സ്റ്റേഷനിലാണ് റഷ്യ റോക്കറ്റ് ആക്രമണം നടത്തിയത്.
യുദ്ധഭൂമിയിൽ ഉക്രെയ്നെ നേരിടാനുള്ള ശക്തിയും ധൈര്യവും ഇല്ലാത്തതിനാലാണ് സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞു. ആക്രമണസമയത്ത് ഏകദേശം 4,000 പേർ സ്റ്റേഷനിൽ ഉണ്ടായിരുന്നതായി ക്രാമാറ്റോർസ്ക് മേയർ ഒലെക്സാണ്ടർ ഹോഞ്ചരെങ്കോ പറഞ്ഞു.
ഒരു പുതിയ ആക്രമണത്തിനായി റഷ്യൻ സൈന്യം വീണ്ടും സംഘടിക്കുകയാണെന്നും റഷ്യയുടെ അതിർത്തിയായ ഡോൺബാസ് എന്നറിയപ്പെടുന്ന യുക്രെയ്‌നിന്റെ കിഴക്കൻ ഭാഗത്ത് കഴിയുന്നത്ര പ്രദേശം പിടിച്ചെടുക്കാൻ മോസ്കോ പദ്ധതിയിടുന്നുണ്ടെന്നും ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Rock­et attack on LV: 35 killed, more than 100 injured
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.