19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് സെലന്‍സ്‍കി

Janayugom Webdesk
കീവ്
April 11, 2022 10:27 pm

സെെനിക നടപടിയിലെ ഏറ്റവും നിര്‍ണായകമായ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി. ഉക്രെയ്ന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള നീക്കത്തിലാണ് റഷ്യന്‍ സെെന്യമെന്നും പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ തയാറാകുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ സെലന്‍സ്‍കി പറഞ്ഞു. സാധാരണക്കാര്‍ക്കെതിരെ റഷ്യന്‍ സെെന്യം അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന ആരോപണവും സെലന്‍സ്‍കി ആവര്‍ത്തിച്ചു. തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പതിനായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും സെലന്‍സ്‍കി കൂട്ടിച്ചേര്‍ത്തു. തലസ്ഥാന നഗരമായ കീവില്‍ നിന്ന് 1,200 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉക്രെയ്‍ന്‍ അധികൃതര്‍ അറിയിച്ചു. ആറാഴ്ചക്കിടെ മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, മരിയുപോളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമത്തിന് തയാറെടുക്കുകയാണെന്ന് ഉക്രെയ്‍ന്‍ സെെന്യം അറിയിച്ചിരുന്നു. യുദ്ധോപകരണങ്ങളുടെ അഭാവം കാരണം, മരിയുപോളിന് വേണ്ടിയുള്ള അവസാന യുദ്ധമായിരിക്കുമെന്നാണ് സെെന്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി ഉക്രെയ്‍നിലെ സെെനിക നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. ആദ്യഘട്ട ചര്‍ച്ചകള്‍ക്കിടെ സെെനിക നടപടി താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍, സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പക്ഷേ സെെനിക നടപടി നിര്‍ത്തിവച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ ആവശ്യമില്ലെന്നുമാണ് റഷ്യയുടെ നിലപാടെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‌ന് ഒരു യൂറോപ്യൻ രാജ്യം നൽകിയ എസ്-300 വിമാനവേധ മിസൈൽ സംവിധാനം നശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്ലോവാക്യ അടുത്തിടെ എസ് 300 മിസെെല്‍ ഉക്രെയ്‍ന് നല്‍കിയിരുന്നു. എന്നാല്‍ സ്ലോവാക്യ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ ആയുധം നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

സെെനിക നടപടിക്കിടെ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ച സെെനികരില്‍ 20 ശതമാനത്തിലധികവും ഉദ്യോഗസ്ഥരാണെന്ന റിപ്പോര്‍ട്ട് ബിബിസി പുറത്തുവിട്ടിരുന്നു. 10 കേണലുകള്‍, 10 കേണലുകൾ, 20 ലെഫ്റ്റനന്റ് കേണലുകൾ, 31 മേജർമാർ, 155 ജൂനിയർ ഓഫീസർമാർ എന്നിവരാണ് റഷ്യന്‍ സെെന്യത്തിന് നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:zelenkshy about ukraine and russia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.