19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 23, 2024
October 20, 2024

കാനഡയില്‍ സോംബി രോഗം പടരുന്നു: ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍, ആശങ്ക

Janayugom Webdesk
ടോ​റ​ന്‍റോ
April 13, 2022 10:08 am

കാ​ന​ഡ​യി​ൽ മാ​നു​കളില്‍ സോം​ബി രോ​ഗം പ​ട​രു​ന്നു. കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട, സാ​സ്‌​ക​ച്വാ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സോം​ബി രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. രോഗം ബാധിച്ച് നി​ര​വ​ധി മാ​നു​ക​ളാ​ണ് ച​ത്ത​തായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മാനിറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാരകമായ രോഗമാണെങ്കിലും ഇതിനിതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
‘ക്രോ​ണി​ക് വേ​സ്റ്റിം​ഗ് ഡി​സീ​സ്’ (സി​ഡി​സി) എ​ന്ന​താ​ണ് സോം​ബി രോ​ഗ​ത്തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം. അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​താ​ണ് സോം​ബി ഡി​സീസി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം. ത​ല താ​ഴ്ത്തി ന​ട​ക്ക​ൽ, വി​റ​യ​ൽ, മ​റ്റ് മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ക്കാ​തി​രി​ക്കു​ക, ഉ​മി​നീ​ര് ഒ​ലി​ക്കു​ക, അ​ടി​ക്ക​ടി മൂ​ത്ര​മൊ​ഴി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കും. മാ​നു​ക​ൾ, മൂ​സ്, റെ​യി​ൻ​ഡീ​ർ, എ​ൽ​ക്, സി​ക ഡി​യ​ർ എ​ന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
1960ക​ളി​ലും അ​മേ​രി​ക്ക​യി​ൽ സോം​ബി രോ​ഗം സ്ഥിരീകരിച്ചു. പിന്നീട് 2005ൽ ​ആ​ൽ​ബ​ർ​ട്ട​യി​ലും ഈ രോ​ഗം കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Zom­bie out­break in Cana­da: Health concerns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.