8 January 2025, Wednesday
KSFE Galaxy Chits Banner 2

അനസ്‌തെറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ല, നെടുങ്കണ്ടം താലൂക്ക് ആശുപത്രി പ്രസവ വാര്‍ഡ് അടച്ചു

Janayugom Webdesk
നെടുങ്കണ്ടം
April 13, 2022 9:06 pm

അനസ്‌തെറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ലാതായതോടെ വെട്ടിലായത് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രസവത്തിനായി എത്തുന്ന ഗര്‍ഭിണികള്‍. അനസ്‌തെറ്റിസ്റ്റിന്റെ സേവനം ബുധനാഴ്ച മുതല്‍ നിലച്ചതോടെ മേജര്‍ ഓപ്പറേഷന്‍, പ്രസവം അടക്കമുള്ളവ എല്ലാ കേസുകളും അഡ്മിറ്റ് ചെയ്യുന്നത് അടിയന്തിരമായി നിര്‍ത്തിവെച്ചതായി നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കി. നിലവില്‍ ശസ്ത്രക്രിയകള്‍ ആവശ്യമായ ഗര്‍ഭിണികളെയും രോഗികളെയും ഇടുക്കി-കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്കും, അടിമാലി താലൂക്കാശുപത്രിയിലേക്കും റഫര്‍ ചെയ്യുകയാണ്.

പിഴവ് സംഭവിച്ചാല്‍ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജിവന് തന്നെ ആപത്ത് സംഭവിക്കുമെന്നതിനാല്‍ പ്രസവ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കണമെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിലധികമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ അനസ്തെസ്റ്റിന്റെ സേവനം ലഭ്യമായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് അടിന്തിരഘട്ടത്തില്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അനസ്‌തെസ്റ്റിന്റെ സേവനമാണ് പ്രയോജനപ്പെടുത്തി വന്നിരുന്നത്. എന്നാല്‍ ഈ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതോടെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസംവസംബന്ധമായ കേസുകള്‍, മേജര്‍ ഓപ്പറേഷനുകള്‍ എന്നിവ അഡ്മിറ്റ് ചെയ്യേണ്ടെന്ന തീരുമാനത്തില്‍ ആശുപത്രി അധികൃതര്‍ എത്തുകയായിരുന്നു. ‍

ആശുപത്രിയിലെ സര്‍ജന്റെ പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഈ കാര്യങ്ങള്‍ അറിയിച്ച് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ക്ക് താലൂക്ക് സൂപ്രണ്ട് ഡിഎംഒക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് അനസ്തെസ്റ്റിനെ നിയമിക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ അനൂപ് പറഞ്ഞു.

പുതിയ അനസ്തെസ്റ്റിനെ നിയമിച്ചാല്‍ മാത്രമേ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ പുനസ്ഥാപിക്കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതോടെ പ്രസവത്തിനും അടിയന്തിര ശസ്ത്രക്രിയ്ക്കും സ്വകാര്യ ആശുപത്രികളേയും കിലോമീറ്ററുകള്‍ ദൂരരെയുള്ള സര്‍ക്കാര്‍ ആശുപത്രികളേയും ആശ്രയിക്കേണ്ട ഗതികേടിയാണ് നാട്ടുകാര്‍.

Eng­lish summary;The ser­vice of anes­thetist was not avail­able and the mater­ni­ty ward of Nedumkan­dam Taluk Hos­pi­tal was closed

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.