ട്വിറ്റർ സ്വന്തമാക്കാനുള്ള എലോൺ മസ്കിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ‘പോയ്സൺ പിൽ’ തന്ത്രവുമായി ടിറ്റ്വര്‍ ഏതെങ്കിലും ഒരു വ്യക്തിഗത നിക്ഷേപകനോ സ്ഥാപനമോ 15 ശതമാനത്തിലധികം ഓഹരി കൈക്കലാക്കാൻ ശ്രമം നടത്തിയാല്‍ കൂടുതൽ ഓഹരികൾ വിപണിയിൽ വിൽപ്പനയ്ക്ക് ഓഹരി ശതമാനം കുറയ്ക്കാനാണ് പോയ്സണ്‍ പില്‍ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിമിതകാലത്തേക്കുള്ള പുതിയ റൈറ്റ്‌സ് പ്ലാനിന് ട്വിറ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.
എല്ലാ ഓഹരി ഉടമകള്‍ക്കും ഉചിതമായ കണ്‍ട്രോള്‍ പ്രീമിയം നല്‍കാതെയും തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് സമയം നല്‍കാതെയും ഒരു വ്യക്തിയോ സ്ഥാപനമോ കമ്പനിയുടെ നിയന്ത്രണം നേടാനുള്ള സാധ്യത റൈറ്റ്‌സ് പ്ലാനിലൂടെ കുറയും. 2023 ഏപ്രില്‍ 14 വരെയാണ് റൈറ്റ്‌സ് പ്ലാനിന്റെ കാലാവധി.
ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്കിന്റെ ശ്രമം. കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്കിന്റെ വിശദീകരണം. ഓഫർ സ്വീകാര്യമല്ലെങ്കിൽ നിലവിൽ കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്‍ക് നടത്തുന്നുണ്ട്.
English summary;Twitter with Poison Pill strategy against Elon Musk
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.