19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 23, 2024
April 10, 2024
January 30, 2024
February 21, 2023
February 17, 2023
February 15, 2023
February 7, 2023
February 5, 2023
January 31, 2023
January 25, 2023

മഞ്ജുവിനെതിരെ കള്ളമൊഴിയ്ക്ക് പ്രേരണ; ശബ്ദ സന്ദേശം പുറത്ത്

Janayugom Webdesk
കൊച്ചി
April 19, 2022 7:59 pm

ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ സാക്ഷിയായ അനൂപ് എന്തെല്ലാം പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയിൽ സമർപ്പിച്ചത്. അഭിഭാഷകനായ ഫിലിപ്പാണ് അനൂപിനെ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നതെന്ന് പൊലീസ് ആരോപിക്കുന്നു.

മഞ്ജു വാര്യര്‍ സിനിമയിൽ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി പറയണം, ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് ചേട്ടൻ (ദിലീപ്) കല്യാണം കഴിച്ചത്. മഞ്ജു ഒരു സാമ്പത്തിക വരുമാനത്തിനാണ് താത്പര്യം കാണിച്ചിരുന്നത് എന്നിവ കൃത്യമായി പറയണമെന്ന് അഭിഭാഷകൻ അനൂപിനോട് പറയുന്നു.

മഞ്ജുവിനെ ഏറ്റവും കൂടുതൽ പിന്തുണ നല്‍കിയിരുന്നത് ദിലീപാണെന്ന് അന്വേഷണ സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കിൽ കേസിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അഭിഭാഷകൻ പറയുന്നു. മഞ്ജുവിന്റെ ചില പിടിവാശികളാണ് ബന്ധം വേർപ്പെടുത്താൻ കാരണമെന്ന് പറയണമെന്നും അനൂപിനെ പറഞ്ഞ് പരിശീലിപ്പിക്കുന്നതാണ് ഓഡിയോ.

മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നും ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നുണ്ട്. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ അനൂപിനെ പ്രതിഭാഗം അഭിഭാഷകൻ സ്വാധീനിച്ചുവെന്നാണ് ഇതിലുടെ ക്രൈംബ്രാഞ്ച് കോടതിയെ ബോധ്യപ്പെടുത്തുന്നത്.

Eng­lish summary;Motivation to lie against Man­ju; Voice mes­sage out

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.