കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ വരുന്ന 24 വരെ നീട്ടി. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധകേസിലെ പ്രതികളെ ഇന്നലെ 11.30ഓടെ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാന്റ് റിപ്പോർട്ട്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീർക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയില്‍ ക്ഷുഭിതരായി സുബൈര്‍ വധകേസിലെ പ്രതികള്‍. എലപ്പുള്ളി രമേശ്, കഞ്ചിക്കോട് കാബ്രത്ത്ചള്ള ആറുമുഖൻ, മലമ്പുഴ കല്ലേപ്പള്ളിയില്‍ ശരവണൻ എന്നീ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി രമേശ് മൊഴി നല്‍കിയിരുന്നു. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിറ്റൂര്‍ സബ് ജയിലിലേക്കാണ് പ്രതികളെ മാറ്റിയത്. മലമ്പുഴ ജയിലില്‍ സഞ്ജിത്ത് വധകേസിലെ പ്രതികള്‍ ഉള്ളതിനാലാണ് സംഘര്‍ഷം ഒഴിവാക്കുന്നതിന് ചിറ്റൂരിലേക്കു പ്രതികളെ ചിറ്റൂരിലേക്ക് മാറ്റിയത്.
എന്നാല്‍ ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾ കേരളം വിട്ടിട്ടില്ലെന്നും പോലീസ് പിന്നാലെയുണ്ടെന്നും പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാവകുമെന്നും വിജയ് സാഖറെ അറിയിച്ചു.
ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവർ പ്രതികളെന്നാണ് പോലീസ് നല്‍കുന്നു സീചന ഇവരെ സിസിടിവി പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.
English Summary: Curfew extended to 24: Defendants’ information in Srinivasan murder case released
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.