19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
June 18, 2024
February 22, 2024
October 27, 2023
October 22, 2023
October 13, 2023
October 1, 2023
September 23, 2023
September 22, 2023
July 25, 2023

വീരേന്ദ്രകുമാറിന്‍റെ ചരമവാര്‍ഷികദിനത്തില്‍ ജെഡിഎസില്‍ എല്‍ജെഡി ലയിക്കും

Janayugom Webdesk
തിരുവനന്തപുരം
April 22, 2022 11:22 am

ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എംപി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക.

ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക. എല്‍ജെഡി-ജെഡിഎസ് ലയനവുമായി ഇരു പാര്‍ട്ടികളും മുന്നോട്ടുവയ്ക്കുകയായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ലയനം സാധ്യമായിരുന്നില്ല. ദേശീയ തലത്തില്‍ എല്‍ജെഡി ഇല്ലാതായതോടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല എന്ന ബോധ്യം എല്‍ജെഡിക്കുണ്ടായതാണ് നിര്‍ണായകമായത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം എല്‍ജെഡി മുന്നോട്ടുവച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായതാണ് ലയനത്തിന് വഴിയൊരുക്കിയത്. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച പശ്ചാത്തലത്തിലാണ് ലയനത്തിനായുള്ള ചര്‍ച്ചകള്‍ സജീവമായത്. 

ജെഡിഎസ് നേതാക്കള്‍ മുന്‍പ് തന്നെ ലയനത്തെ സ്വാഗതം ചെയ്തിരുന്നു. എല്‍ജെഡി വലിയ പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന സാഹചര്യത്തിലാണ് ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കോഴിക്കോട്ട് അടിയന്തര യോഗം നടന്നത്. ദേശീയ അധ്യക്ഷന്‍ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച സാഹചര്യത്തില്‍ ലയനം തന്നെയാണ് എല്‍ജെഡിക്ക് മുന്നിലുള്ള ഏക മാര്‍ഗമെന്ന നില വന്നിരുന്നു.

Eng­lish Summary:LJD will merge with JDS on Veeren­dra Kumar’s death anniversary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.