24 October 2024, Thursday
KSFE Galaxy Chits Banner 2

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

Janayugom Webdesk
ഗുവാഹത്തി
April 25, 2022 6:26 pm

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ അദ്ദേഹത്തെ അസമിലെ ബര്‍പെട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ അറസ്റ്റ് ഏത് കേസിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അസം പൊലീസ് സംഘം അദ്ദേഹത്തിന്റെ ഗുജറാത്തിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങളായിരുന്നു മേവാനിക്കെതിരേ ചുമത്തിയിരുന്നത്.

കൊക്രാഝാര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മേവാനിക്ക് ഉപാധികളോടെ തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ജിഗ്നേഷ് മേവാനി.

Eng­lish sum­ma­ry; Jig­nesh Mewani was arrest­ed again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.