18 October 2024, Friday
KSFE Galaxy Chits Banner 2

ഇലക്ട്രിക് വാഹനങ്ങളിലെ തിപിടുത്തം: പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 9:48 pm

ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം വിളിച്ച യോഗത്തിലാണ് നിര്‍മ്മാതാക്കളെ ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതുവരെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ നിന്നാണ് ഇവി നിര്‍മ്മാതാക്കളെ തടഞ്ഞിരിക്കുന്നത്. തീപിടിത്തം എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഗതാഗത മന്ത്രാലയം ഇവി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനാപകടങ്ങളില്‍ ചിലരുടെ ജീവന്‍ പൊലിഞ്ഞതിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞയാഴ്ച ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നിവ വിറ്റഴിച്ച ഏകദേശം 7,000 ഇ‑ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Eng­lish Sum­ma­ry: Elec­tric vehi­cles on fire: Cen­ter warns against launch­ing new vehicles

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.