2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല വീഡിയോ: സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

Janayugom Webdesk
ഗുവാഹത്തി
May 3, 2022 8:13 pm

കേന്ദ്ര മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിനിടെ സ്റ്റേജില്‍ സജ്ജീകരിച്ച സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് അശ്ലീല വീഡിയോ. അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം. കേന്ദ്ര മന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ എന്നിവര്‍ വേദിയില്‍ നില്‍ക്കെയായിരുന്നു അശ്ലീല വീഡിയോ സ്‌റ്റേജിന് പിന്നില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ തെളിഞ്ഞത്. ശനിയാഴ്ച ടിന്‍സുകിയയിലെ ഹോട്ടല്‍ മിരാനയില്‍ ഇന്ത്യന്‍ ഓയില്‍ മെഥനോള്‍ കലര്‍ന്ന എം-15 പെട്രോള്‍ പൈലറ്റ് ലോഞ്ച് ചെയ്യുന്നതിനിടെയാണ് സംഭവം. മന്ത്രിമാര്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥരും ഈ നിമിഷം സ്റ്റേജിലുണ്ടായിരുന്നു. ലോഞ്ചിന്റെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ഇവന്റിനായി സജ്ജീകരിച്ച സ്റ്റേജിന് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു.

ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ സ്റ്റേജില്‍ സംസാരിക്കുന്നതിനിടെയാണ് ക്ലിപ്പ് പ്ലേ ചെയ്യാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ സ്‌ക്രീന്‍ സംഘാടകര്‍ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ സ്‌ക്രീനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ സംഭവം തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ടിന്‍സുകിയ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവന്റ് ഓണ്‍ലൈനിലും തത്സമയ സ്ട്രീം ചെയ്യപ്പെട്ടിരുന്നു എന്നും കൂടാതെ ഒരു ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ സൂം മീറ്റിംഗ് ഐഡിയും പാസ്‌കോഡും അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ കോഡ് ഉപയോഗിച്ച് ആരെങ്കിലും ചെയ്തതാവാമിതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Porno­graph­ic video played dur­ing the open­ing cer­e­mo­ny of the event attend­ed by top offi­cials includ­ing union minister

You may like this video also

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.