തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഇന്ന് നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. പാറമേക്കാവിൽ രാവിലെ ഒൻപത് മണിക്കും 10.30നും ഇടയിലാണ് കൊടിയേറ്റ്. ഒൻപതുമണിക്ക് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദേശക്കാരാണു താൽക്കാലിക കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടി ഉയർത്തുക. ക്ഷേത്രമുറ്റത്തെ പാലമരത്തിലും തേക്കിൻകാട്ടിലെ മണികണ്ഠനാലിലും കൊടി ഉയർത്തും.തിരുവമ്പാടിയിൽ രാവിലെ 10:30ന് ദേശക്കാർ കൊടിയേറ്റും. ഭഗവതിയെ 3:30ന് പുറത്തേക്ക് എഴുന്നള്ളിക്കും. 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.
English Summary:Today is the flag day for Thrissur Pooram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.