22 December 2024, Sunday
KSFE Galaxy Chits Banner 2

തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കൊട്ടാരക്കര
May 7, 2022 8:59 pm

ജില്ലാ പഞ്ചായത്ത് നെല്ലിക്കുന്നത്ത് നിർമ്മിച്ച തണ്ണീർപന്തലിന്റെ ഉദ്ഘാടനം നെല്ലിക്കുന്നം വില്ലേജ് ഹട്ടിൽ മന്ത്രി കെ എൻ ബാലഗോപാൽ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വി സുമാ ലാൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. അനിൽ എസ് കല്ലേലിഭാഗം, ജെ നജീബത്ത്, പി കെ ഗോപൻ, വസന്താ രമേശ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അലക്സാണ്ടർ, എം അജിത, മേരി ഉമ്മൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോസ്, വാർഡ് മെമ്പർമാരായ സുനിൽ ടി ഡാനിയേൽ എസ് ബുഷ്റ, പ്രിയ ആസ്തികൻ, അയത്തിൽ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, സിപിഐ മണ്ഡലം സെക്രെട്ടറിയറ്റ് അംഗം എ നവാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം രാജു നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.