10 April 2025, Thursday
KSFE Galaxy Chits Banner 2

സെല്‍ഫിയെടുക്കുന്നതിനിടെ വീണ്ടും മരണം: തിരുവനന്തപുരം ആഴിമലയില്‍ യുവാവ് കടലില്‍ വീണ് മരിച്ചു

Janayugom Webdesk
കോവളം
May 16, 2022 10:05 am

ആഴിമലതീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ ജ്യോതിഷ് എസ്(24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ആഴിമല ശിവക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അംഗമാണ് ജ്യോതിഷ്.

ക്ഷേത്ര ദർശനം നടത്തിയശേഷം കടൽത്തീരം കാണുന്നതിനായി താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുന്നതിനിടയിൽ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേയ്ക്ക് ആഞ്ഞടിച്ച തിരയുടെ ശക്തിയില്‍ കടലിലേക്ക് വഴുതിവീണ് കാണാതാവുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെ ലൈഫ് ഗാർഡുൾപ്പെടെ എത്തി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.

എസ്എച്ച്ഒ എച്ച് അനിൽകുമാർ, എസ്ഐ ജി എസ് പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ അജിത്, സിപിഒ പ്രസൂൺ, കോസ്റ്റൽ വാർഡൻമാരായ സുനീറ്റ്, സിൽവർസ്റ്റർ, സാദിഖ് എന്നിവർ പട്രോളിങ് ബോട്ടുപയോഗിച്ച് നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാത പളളിയ്ക്ക് സമീപത്ത് കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി ബോട്ടിലേയ്ക്ക് വലിച്ചുകയറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു മരിച്ച ജ്യോതിഷ്. സഹോദരി ജ്യോതി.

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram: A young man fell to his death in the sea while tak­ing self­ies in the state

You may like this video also

YouTube video player

TOP NEWS

April 10, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.