2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
July 6, 2024
August 5, 2023
July 31, 2023
June 4, 2023
September 15, 2022
August 29, 2022
July 20, 2022
July 20, 2022
June 25, 2022

കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം; ബാലാവകാശ കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
May 16, 2022 7:54 pm

സംസ്ഥാനത്തെ സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിറങ്ങി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്.

ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ അംഗം ബി ബബിത നിർദേശം നൽകി.

പെൺകുട്ടികളുടെ കായിക പരിശീലന സമയത്ത് നിർബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേൽനോട്ടം ഉറപ്പാക്കണം. പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ പൂർണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലാകണം. രാത്രി സമയങ്ങളിൽ പുരുഷ പരിശീലകർ പരിശീലനം നൽകുമ്പോൾ വനിതാ അധ്യാപികമാരുടെയോ മറ്റോ സാന്നിധ്യം ഉറപ്പാക്കണം.

കായിക പരിശീലകൻ കുട്ടികളോട് പൂർണമായും ശിശു സൗഹാർദ്ദമായി പെരുമാറണം. കായിക പരിശീലകരായ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, അവരുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും പ്രധാന അധ്യാപകനും, കായിക താരങ്ങളായ കുട്ടികളും, അവരുടെ രക്ഷിതാക്കളും, സ്‌കൂൾ കൗൺസിലറും ഉൾപ്പെടുന്ന പരാതി പരിഹാര സമിതി രൂപികരിക്കണം.

ദൂരെ സ്ഥലങ്ങളിൽ കായിക മത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോൾ പെൺകുട്ടികളുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാൻ വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തിൽ ഉൾപ്പെടുത്തണം. ഏതെങ്കിലും വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം. ശുപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി രണ്ട് മാസത്തിനകം കമ്മിഷനെ അറിയിക്കാനും ഉത്തരവിൽ നിർദേശം നൽകി.

Eng­lish summary;Guidelines should be issued for the safe­ty of sports edu­ca­tion; Child Rights Commission

You may also like this video;

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.