22 December 2024, Sunday
KSFE Galaxy Chits Banner 2

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 18, 2022 8:33 am

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ പത്താം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 11ന് സംസ്ഥാന കൗൺസിൽ യോഗം ചേരും. രണ്ടു മണിക്ക് സംഘടനാ സമ്മേളനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പാലോട് രവി, അഡ്വ. പി വസന്തം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എസ് ഹനീഫാ റാവുത്തർ, പി ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും.

സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനാകും. മൂന്നു മണിക്ക് സാംസ്കാരിക സമ്മേളനം, തുടര്‍ന്ന് കവിയരങ്ങ്, കഥാപ്രസംഗം, ഗാനമേള എന്നിവയും നടക്കും. നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ അനന്തകൃഷ്ണൻ അധ്യക്ഷനാകും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വയോജനങ്ങൾക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ സ്നേഹോപഹാരം സമർപ്പിക്കും. മുല്ലക്കര രത്നാകരൻ, വി ശശി എംഎൽഎ, ടി പി ആർ ഉണ്ണി, ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ എസ് സജികുമാർ, ജി സുരേന്ദ്രൻ പിള്ള, ടി വേലായുധൻ നായർ, പി വിജയമ്മ, കെ എൻ കെ നമ്പൂതിരി എന്നിവർ പ്രസംഗിക്കും.

Eng­lish sum­ma­ry; Senior Cit­i­zens Ser­vice Coun­cil State Con­fer­ence begins today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.