22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 3, 2024
November 24, 2024
November 5, 2024
October 5, 2024
October 1, 2024
July 18, 2024
June 10, 2024
June 9, 2024
May 20, 2024

കശ്മീരില്‍ ആയുധങ്ങളുമായി ഭീകരര്‍ പിടിയില്‍

Janayugom Webdesk
ശ്രീനഗര്‍
May 23, 2022 10:37 pm

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആയുധങ്ങളുമായി രണ്ട് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ചനാപോരയില്‍ നിന്ന് ലഷ്കര്‍ ഇ ത്വയ്ബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്റ്സ് ഫ്രണ്ട് പ്രവര്‍ത്തകരാണ് തിങ്കളാഴ്ച പിടിയിലായതെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. 15 പിസ്റ്റലുകള്‍, 300 റൗണ്ട് വെടിയുണ്ടകള്‍, ഗണ്‍ സൈലന്‍സര്‍ തുടങ്ങിയവ ഭീകരരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്. സുരക്ഷാസേനയ്ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:Armed ter­ror­ists arrest­ed in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.