19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
August 25, 2023
June 1, 2023
January 21, 2023
September 5, 2022
August 5, 2022
August 4, 2022
August 2, 2022
August 1, 2022
July 26, 2022

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും; കുറ്റപത്രം ഉടൻ സമര്‍പ്പിക്കില്ല

Janayugom Webdesk
കൊച്ചി
May 25, 2022 8:45 am

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. സർക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

എന്നാല്‍ നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിൽ നൽകേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശം. അന്വേഷണത്തിനായി കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടും. കേസ് വേഗത്തിൽ തീർക്കാൻ സമ്മർദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിർദേശമെന്നാണ് സൂചന. കേസിലെ തെളിവുകൾ പൂർണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നടൻ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുൻപാകെ പരാതി സമർപ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്.

Eng­lish summary;Actress assault case: Sur­vival peti­tion to be heard today; The chargesheet will not be filed soon

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.