19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 26, 2023
May 18, 2023
May 6, 2023
May 25, 2022
March 31, 2022
March 11, 2022
February 28, 2022

കൊലക്കേസ് പ്രതികളെ പിടികൂടുന്നതിന് പൊലിസിനെ സഹായിച്ചത് മദ്യപാനിയുടെ ‘ക്ലൂ’

Janayugom Webdesk
നോയിഡ
May 25, 2022 8:02 pm

ഉത്തര്‍പ്രദേശില്‍ 23കാരന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് മദ്യപാനി. മേയ് 14നാണ് കേസിനാസ്പദമായ സംഭവം. കോൺക്രീറ്റ് ഇഷ്ടികകൊണ്ടാണ് പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ പിടികൂടുന്നതിന് അതുപകരിച്ചില്ലെന്ന് പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്നപ്പോഴാണ് മദ്യപാനിയുടെ പാതി ഓര്‍മ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയായത്. ബൈക്കിന്റെ നമ്പര്‍ ഇയാള്‍ ഓര്‍ത്തുവച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഭയ് ത്യാഗിക്കൊപ്പമുണ്ടായിരുന്നയാളാണ് ഇയാള്‍. രാത്രി ഏറെ വൈകിയാണ് കൊലപാതകം നടന്നത്.
അക്രമികളെത്തിയ ബൈക്ക് നമ്പറിന്റെ പകുതി മാത്രമാണ് ഇയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നത്. തുടര്‍ന്ന് ഈ നമ്പറിലുള്ള പ്രദേശത്തെ ബൈക്കുകളെല്ലാം പരിശോധിച്ചതില്‍ നിന്നും പ്രതികളെ കിട്ടിയെന്നും പൊലീസ് പറഞ്ഞു. മോഹിത് സിംഗ് ചൗഹാൻ (22), വിവേക് ​​സിംഗ് (21) എന്നിവരെ പിടികൂടിയിട്ടുണ്ട്. ഒളിവിലായ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Drunk­yard’s ‘clue’ helps police nab mur­der suspects

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.