19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024
June 9, 2024
June 9, 2024

യാത്രനിരക്ക് ഇരട്ടിയിലധികം കൂട്ടി ആഭ്യന്തര വിമാനയാത്രക്കാരെ പിഴിയുന്നു

ബേബി ആലുവ
കൊച്ചി
May 27, 2022 11:07 pm

രാജ്യത്തിനകത്തെ വിമാന യാത്രാ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കൂലി 2,500 നിന്ന് 5,500 രൂപയായാണ് കൂട്ടിയിരിക്കുന്നത്.
വിശേഷാവസരങ്ങൾ മുതലാക്കി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മത്സരിച്ചു കൂട്ടാറുണ്ടെങ്കിലും ഇപ്പോഴത്തേത് താങ്ങാനാവാത്തതാണെന്ന് ട്രാവൽ ഏജൻസികൾ തന്നെ പറയുന്നു. അവരിൽ നിന്നുള്ള കണക്കുപ്രകാരം മാർച്ചിൽ 15–30 ശതമാനമായിരുന്നു നിരക്കു വർധന. അതിനു മുമ്പ് 13 മുതൽ 16 വരെ ശതമാനം. ഇപ്പോൾ ഏതാണ്ട് 30–50 ശതമാനമെന്നാണെന്നാണ് വിവരം. കഷ്ടിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ വർധന.

വിമാനക്കമ്പനികളുടെ സമ്മർദ്ദത്തിനു വഴങ്ങി തോന്നുംപടി നിരക്ക് കൂട്ടാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകുകയാണെന്ന ആക്ഷേപം ശക്തമാണ്. ആഭ്യന്തര വിമാന സഞ്ചാരത്തെ പ്രോത്സാസാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ‘ദേഖോ ഇന്ത്യ’ നയം പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് വിമാനക്കമ്പനികൾ ഈ പകൽക്കൊള്ള നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ദേഖോ ഇന്ത്യ നയത്തിനു കടകവിരുദ്ധമായ നടപടികളാണ് വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ഇതിനകം ബോധ്യമായിക്കഴിഞ്ഞിട്ടും ട്രാവൽ ഏജന്റുമാരുടെ സംഘടന പലപ്പോഴായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്ര സർക്കാർ അറിഞ്ഞ മട്ട് കാണിക്കുന്നില്ല. ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തണമെന്ന് നിവേദനത്തിലൂടെ വീണ്ടും അവർ ആവശ്യപ്പെട്ടിരിക്കുകയാണ്.

സൗദിയിലും മറ്റും വിമാന യാത്രക്കൂലി ഒരു പരിധി വിട്ട് ഉയരുമ്പോൾ കർശനമായ നടപടികൾ സ്വീകരിക്കുന്ന രീതിയുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അതിനായി ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ എന്ന സംവിധാനം തന്നെ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഇന്ത്യയിൽ വിമാനക്കമ്പനികളുടെ കൂട്ടായ്മ ശുപാർശ ചെയ്യുന്ന നിരക്കു വർധന വ്യോമയാന മന്ത്രാലയം കണ്ണുമടച്ച് അംഗീകരിക്കുകയാണ് പതിവ്.

Eng­lish Sum­ma­ry: Fares more than dou­ble, squeez­ing domes­tic passengers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.