സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതര്‍ക്കെതിരെ താന്‍ മൊഴി നല്‍കിയതായി സ്വപ്ന പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയവേ നല്‍കിയെന്ന് പുറത്തുവന്ന മൊഴികളാണ് സ്വപ്ന ആവര്‍ത്തിച്ചത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം മൊഴി നൽകി.
സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്ന് സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ ഹർജി നൽകിയാണ് സ്വപ്ന രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നലെയും രേഖപ്പെടുത്താൻ എത്തിയത്.
English Summary: Life threatening, can be killed at any moment: Dream Suresh gives secret statement
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.