കർണാടകയിലെ മൈസൂരില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം അച്ഛൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജൂൺ ഏഴിന് പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
മകൾ ശാലിനിയെ കൊലപ്പെടുത്തിയ കുറ്റത്തിന് മൈസൂരിലെ പെരിയപട്ന സ്വദേശിയായ സുരേഷിനെയും ഭാര്യ ബേബിയേയും അറസ്റ്റ് ചെയ്തു. മെല്ലഹള്ളി സ്വദേശിയായ ദളിത് യുവാവുമായി 12-ാം ക്ലാസിൽ പഠിക്കുന്ന ശാലിനി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയ ബന്ധത്തെ കുറിച്ച് ഈയിടെയാണ് സുരേഷ് അറിയുന്നത്. തുടർന്ന് ഇയാൾ ദളിത് യുവാവിനെതിരെ പൊലീസിൽ പരാതി നൽകി.
എന്നാൽ കുടുംബത്തിനൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും യുവാവിനൊപ്പം പോകണമെന്നും ശാലിനി മൊഴി നൽകിയതോടെ പെൺകുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് പൊലീസ് മാറ്റിയിരുന്നു.
മകളെ തങ്ങളിൽ നിന്ന് മാറ്റിയതിനെതിരെ അച്ഛൻ ശിശു ക്ഷേമ സമിതിയെ സമീപിച്ചു. തുടർന്ന് ശിശു ക്ഷേമ സമിതിയുടെ സാനിധ്യത്തിൽ സത്യവാങ് മൂലം നൽകിയതിനെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടിയെ വീട്ടിൽകൊണ്ടുവന്നശേഷം യുവാവുമായുള്ള ബന്ധം നിർത്താൻ അച്ഛൻ സുരേഷ് നിർബന്ധിച്ചു. താൻ വീട്ടുതടങ്കലിലാണെന്ന ബോധ്യപ്പെട്ടതോടെ പെൺകുട്ടി യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇതറിഞ്ഞ സുരേഷ് മകളെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം മെല്ലഹള്ളിയിൽ ഉപേക്ഷിച്ചു. അതിന് ശേഷമാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്.
English summary;Seventeen-year-old girl strangled to death by her father
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.