പാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കുമെന്ന ലോക ജനതയുടെ ആശങ്കയ്ക്ക് വിരാമം. പ്ലാസ്റ്റിക്കിനെ തിന്നുന്ന പുഴുവിനെ ശാസ്ത്രലോകം കണ്ടെത്തി. പ്ലാസ്റ്റിക് റീസൈക്ലിങ്ങിൽ വൻ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന പോളിസ്റ്റൈറൈനിനെ ഭക്ഷണമാക്കുന്ന ഒരു ഇനം പുഴുക്കളെയാണ് ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാന്റിലെ ഗവേഷകർ കണ്ടെത്തിയത്.
മണ്ണില്‍ അലിയാത്തതും കത്തിച്ചുകളയാന്‍ കഴിയാത്തതുമായ പ്ലാസ്റ്റിക്കുകള്‍ കൊണ്ടുള്ള പരിസ്ഥിതി നാശം ചെറിയ തലവേദനയല്ല മനുഷ്യരാശിയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകളെക്കൊണ്ട് സമുദ്രംപോലും നിറഞ്ഞ അവസ്ഥയില്‍ പ്ലാസ്റ്റിക്ക് തിന്നാന്‍ ഇഷ്ടമുള്ള ജീവികളെ കണ്ടെത്തിയത് വന്‍ വിപ്ലവമായാണ് കണക്കാക്കുന്നതെന്ന് ശാസ്ത്രലോകം അറിയിച്ചു.
ഈ സൂപ്പർ വേമുകൾക്ക് സോഫോബാസ് മോറിയോ ഡാർക്ക്ലിംഗ് വണ്ടുകളുടെ ലാർവകൾക്ക് ബാക്ടീരിയൽ ഗട്ട് എൻസൈമുകൾ ഉണ്ടെന്ന് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. പാസ്റ്റിക്കിനെ ഭക്ഷണമാക്കുന്ന തരത്തിലുള്ള എന്‍സൈമുകള്‍ ഇവയുടെ ശരീരത്ത് വലിയ അളവില്‍ കാണപ്പെടുന്നുണ്ട്.
യുക്യൂവിന്റെ സ്കൂൾ ഓഫ് കെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോസയൻസസിൽ നിന്നുള്ള ക്രിസ് റിങ്കെയും സംഘവും സൂപ്പർ വേമുകൾ ഉപയോഗിച്ച് മൂന്ന് ആഴ്ച കാലയളവിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്. വിവിധ ഗ്രൂപ്പുകളായി വിവിധ ഭക്ഷണക്രമങ്ങൾ നൽകിയായിരുന്നു പരീക്ഷണം. കുറച്ച് പുഴുക്കള്‍ക്ക് പോളിസ്റ്റൈറൈൻ നൽകി. മറ്റ് ചിലതിന് തവിട് നൽകി. ശേഷിച്ചവയ്ക്ക് ഭക്ഷണമൊന്നും നല്‍കിയിരുന്നില്ല.
ഇതില്‍ പോളിത്തീന്‍ കഴിച്ച അതിജീവിച്ചെന്നും നല്ല ആരോഗ്യമുള്ളതായി കണ്ടെത്തിയെന്നും ഡോ. റിങ്കെ പറഞ്ഞു. സൂപ്പർ വേമുകൾ മിനി റീസൈക്ലിംഗ് പ്ലാന്റുകൾ പോലെയാണെന്നും അവ നന്നായി പ്ലാസ്റ്റിക് തിന്നുമെന്നും റിങ്കെ കൂട്ടിച്ചേര്‍ത്തു. സൂപ്പർ വേമിന്റെ കുടലിൽ നിരവധി എൻസൈമുകൾ ഗവേഷക സംഘം കണ്ടെത്തി. ഇവയുടെ കുടലിന് പോളിസ്റ്റൈറൈൻ, സ്റ്റൈറൈൻ എന്നിവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ടേക്ക് എവേ കണ്ടെയ്‌നറുകളിലും ഇൻസുലേഷൻ, കാർ ഭാഗങ്ങൾ തുടങ്ങിയ മറ്റ് പ്ലാസ്റ്റിക് ഇനങ്ങളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് മേല്‍പ്പറഞ്ഞവ. ഇതിനെ ദഹിപ്പിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത.
അതേസമയം പ്ലാസ്റ്റിക്കുകള്‍ ഇഷ്ടഭക്ഷണമാണെങ്കിലും ഇത് പോഷകപ്രദമോ ആരോഗ്യകരമോ ആയ ഭക്ഷണമല്ലെന്നും അവയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഈ കണ്ടെത്തലുകൾ വിശദീകരിച്ചു.
നേരത്തെയും പ്ലാസ്റ്റിക്ക് അകത്താക്കുന്ന പുഴുക്കളെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. സാധാരണയായി തേനീച്ചക്കൂടുകളില്‍ കാണപ്പെടുന്ന വാക്‌സ് വേമാണ് പ്ലാസ്റ്റിക്ക് തീറ്റയില്‍ മുമ്പനെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണയായി കരണ്ട് മുറിക്കാന്‍ പ്രയാസമായ പോളിത്തീലെയിന്‍ പോലും ഇവ എളുപ്പം തിന്ന് തീര്‍ക്കുമത്രെ. ഇവയുടെ ഉമിനീരിലുള്ള പ്രത്യേക എന്‍സൈമുകള്‍ കാരണമാണ് ഇവയ്ക്ക് പ്ലാസ്റ്റിക് വേഗം തിന്നാനാകുന്നതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ഇവയിലൂടെ പ്ലാസ്റ്റിക്ക് കെമിക്കല്‍ ബോണ്ടുകളെ ഇവ അനായാസം ആക്രമിക്കുകയാണ് ചെയ്യുന്നത്. അതായത് തേനീച്ചക്കൂടുകളിലെ മെഴുകിനെ ഇവ എങ്ങിനെയാണോ ദഹിപ്പിക്കുന്നത് അതു പോലെ തന്നെ പ്ലാസ്റ്റിക്കിനെയും ദഹിപ്പിക്കുന്നുവെന്നാണ് അനുമാനിക്കുന്നത്.
ബയോളജിസ്റ്റും അമേച്വല്‍ ബീ കീപ്പറുമായ ഫെഡെറിക്ക ബെര്‍ടോചിന് തന്റെ തേനീച്ച കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു വാക്‌സ് വേമിന് പ്ലാസ്റ്റിക്ക് തിന്നാനുള്ള കഴിവ് തീര്‍ത്തും യാദൃശ്ചികമായി കണ്ടെത്തിയത്. ഇവയെ താല്‍ക്കാലികമായി ഒരു പ്ലാസ്റ്റിക്ക് ഷോപ്പിങ് ബാഗില്‍ നിക്ഷേപിച്ചപ്പോള്‍ അവ ബാഗ് തിന്നുന്നതായി തെളിയുകയായിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരീക്ഷണങ്ങളിലും ഇത് ശരിയാണെന്ന് തെളിയുകയായിരുന്നു. 12 മണിക്കൂറുകള്‍ക്കുള്ളില്‍ 92 എംജി പ്ലാസ്റ്റിക്ക് ഇവ പൂര്‍ണമായും തിന്ന് തീര്‍ത്തിരുന്നു.
ഇതിന് മുമ്പ് ബാക്ടീരിയകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ അവയ്ക്ക്ക് 0.13 എംജി പ്ലാസ്റ്റിക്ക് മാത്രമേ തിന്നാന്‍ സാധിക്കുകയുള്ളുവെന്നാണ് തെളിഞ്ഞിരുന്നത്. ഇതിന് 24 മണിക്കൂറെടുക്കുകയും ചെയ്തിരുന്നു. ഈ പരീക്ഷണത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജി ഓഫ് കാന്റബ്രിയയിലെ ഗവേഷകരും കേംബ്രിഡ്ജിലെ ഗവേഷകരോട് സഹകരിച്ചിരുന്നു. ഈ വിരകള്‍ക്ക് പ്ലാസ്റ്റിക്കിലെ കെമിക്കല്‍ബോണ്ടുകളെ തകര്‍ക്കാനാകുമെന്ന് അവര്‍ സ്‌പെക്ട്രോസ്‌കോപിക് വിശകലനത്തിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു.
English Summary: Historic discovery: worm-eating plastic found
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.