ചവിട്ടിക്കൊന്നിട്ടും പക തീരാതെ ആന, സംസ്കരിക്കുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്തും ആക്രമിച്ചു. ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് എഴുപതുകാരിയായ മായ മുര്‍മു ദല്‍മയെ കാട്ടാന ആക്രമിച്ചത്. ചവിട്ടേറ്റ മുര്‍മുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് മുര്‍മുവിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി ചിതയൊരുക്കി. എന്നാല്‍ വീണ്ടും ഇവിടെയെത്തിയ ആന, ചിതയില്‍ നിന്ന് മൃതദേഹം എടുത്തെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്‌സാക്ഷി പറഞ്ഞു.
English Summary: wild elephant repeatedly attacked woman after her de-ath
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.