30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024
May 9, 2024
May 6, 2024

സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട അനുമതി

*ഇടുക്കി രണ്ടാം വൈദ്യുതി നിലയം
Janayugom Webdesk
June 20, 2022 10:18 pm

ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇടുക്കി ജലാശയത്തിൽ ലഭ്യമായ ജലം തന്നെ ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി പീക്ക് മണിക്കൂറുകളിൽ അധികമായി ഉല്പാദിപ്പിക്കാനുദ്ദേശിച്ചുളള പദ്ധതിയാണ് ഇത്. തുരങ്കവും പവർഹൗസുമുൾപ്പെടെയുള്ള ഭൂഗർഭ നിർമ്മാണപ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചായിരിക്കും നിർമ്മാണം നടത്തുക.
ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലസംഭരണ ശേഷി ഉണ്ട്. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഈ ഉല്പാദന ശേഷി പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ആവശ്യകത കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.
200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി പദ്ധതിയുടെ ഉല്പാദനശേഷി 2590 ദശലക്ഷം യൂണിറ്റായി വർദ്ധിക്കും. പദ്ധതിക്ക് 2700 കോടിയുടെ മുതൽമുടക്കാണ് പ്രതീക്ഷിക്കുന്നത്.
സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി പദ്ധതി മാറും. ജനസമ്പർക്ക പരിപാടിയുൾപ്പെടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പാരിസ്ഥിതിക ആഘാത പഠനത്തെ തുടർന്ന് രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ ആരംഭിക്കും. 2023ൽ ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Eng­lish summary;suvarna jubili extension

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.