30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024
May 21, 2024
May 19, 2024
May 18, 2024
May 18, 2024

ഉപതെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടി

Janayugom Webdesk
June 26, 2022 11:11 pm

ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പഞ്ചാബിലെ സംഗ്രൂര്‍ ലോക്‌സഭാ സിറ്റിങ് സീറ്റ് എഎപിക്ക് നഷ്ടമായി. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി സിമ്രന്‍ജിത് സിങ് മന്‍ ആണ് ഇവിടെ വിജയിച്ചത്. 5,800 വോട്ടുകള്‍ക്കായിരുന്നു എഎപി സ്ഥാനാര്‍ത്ഥി ഗുര്‍മാലി സിങ്ങിന്റെ തോല്‍വി. മുന്‍ എംപികൂടിയായ സിമ്രന്‍ജിത് എസ്എഡിയുടെ അമൃ‌ത്‌സര്‍ പ്രസിഡന്റ് ആണ്. 1999ല്‍ ഇതേ മണ്ഡലത്തില്‍ നിന്നുതന്നെ വിജയിച്ചാണ് ലോക്‌സഭയില്‍ എത്തിയത്.
ഉത്തര്‍പ്രദേശില്‍ രണ്ട് ലോക്‌സഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു. സമാ‌ജ്‌വാദി പാര്‍ട്ടിക്ക് രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടമായി. റാംപൂരില്‍ ഘനശ്യാം ലോധിയും അസംഗഢില്‍ ദിനേശ് ലാല്‍ യാദവുമാണ് വിജയിച്ചത്. എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവും മുതിര്‍ന്ന നേതാവ് അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എംപിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവുവന്നത്.
ത്രിപുരയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ഭരണ കക്ഷിയായ ബിജെപി വിജയിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസ് നേടി. മുഖ്യമന്ത്രി മണിക് സാഹ 6000 വോട്ടുകള്‍ക്ക് ടൗണ്‍ ബര്‍ദോവാലിയില്‍ വിജയിച്ചു. 

ഡല്‍ഹി രജീന്ദര്‍ നഗര്‍ സീറ്റ് എഎപി നിലനിര്‍ത്തി. എഎപി നേതാവ് രാഘവ് ഛദ്ദ രാജ്യസഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 11,000 വോട്ടുകളുടെ ലീഡില്‍ ദുര്‍ഗേഷ് പഥക് ആണ് രജീന്ദര്‍ നഗറില്‍ വിജയിച്ചത്. 40,319 വോട്ടുകളാണ് പഥകിന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് ഭാട്ടിയ 28,851 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രേം ലതയ്ക്ക് 2,014 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ എംഎല്‍എ ബന്ധു തിര്‍ക്കെയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നായിരുന്നു ഝാര്‍ഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച ബന്ധു തിര്‍ക്കെയുടെ മകള്‍ നേഹ തിര്‍ക്കെയാണ് വിജയിച്ചത്. ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. വ്യവസായ മന്ത്രി മേകപടി ഗൗതം റെഡ്ഡി മരിച്ചതിനെതുടര്‍ന്നായിരുന്നു അത്മകുര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പ്. ഗൗതം റെഡ്ഡിയുടെ സഹോദരന്‍ മേകപടി വിക്രം റെഡ്ഡിയാണ് ഇവിടെ വിജയിച്ചത്. 

Eng­lish Sum­ma­ry: AAP gets set­back in by-elections

You may like this video also

TOP NEWS

October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.