30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 30, 2024
October 29, 2024
October 29, 2024
October 29, 2024
October 29, 2024
October 28, 2024
October 28, 2024
October 28, 2024

കോണ്‍ഗ്രസ് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; ഹീനമായ പെരുമാറ്റത്തിന്റെ ഭാഗമാണ് സഭയിലുമുണ്ടായത്: മുഖ്യമന്ത്രി

Janayugom Webdesk
June 27, 2022 3:18 pm

കോണ്‍ഗ്രസ് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയെന്നും എന്നാല്‍ ആ അടിയന്തര പ്രമേയ വിഷയം സഭയില്‍ വരാന്‍ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ ആവര്‍ത്തിച്ചു ചോദിച്ചു. പക്ഷേ പ്രതിപക്ഷം പ്രതികരിച്ചില്ല. ചോദ്യോത്തര വേള പൂര്‍ണമായും തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. എന്തിനാണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടിയില്ല. അതിനാലാണ് സ്പീക്കര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്താണ് പ്രശ്നമെന്ന് സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം തയാറല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല. നിയമസഭയില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത കാര്യമാണ് ഇതെന്നും ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് ന്യായീകരമാണ് പ്രതിപക്ഷത്തിനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘നിയമസഭയ്ക്കും നാടിനും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണുണ്ടായത്. വല്ലാത്തൊരു അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ നടപടി പൂര്‍ണമായും ഒഴിവാകണം എന്ന് പ്രതിപക്ഷം ആഗ്രഹിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അത്യന്തം ഹീനമായ പെരുമാറ്റത്തിന്റെ ഭാഗമാണ് സഭയിലുമുണ്ടായത്. സംഘര്‍ഷവും കലാപവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സഭയിലുണ്ടായ കാര്യങ്ങളുടെ തങ്ങളുടേതായ വീക്ഷണം പുറത്ത് വന്ന് പറയുന്നു. അസൗകര്യമുള്ളവ ഒഴിവാക്കുന്നു. അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണഅ നടക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം എല്ലാവരും ഗൗരവമായി കണ്ട കാര്യമാണെന്നും അതിനെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. കേരളം മുഴുവന്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും സാധാരണ ഗതിയിലുണ്ടാകുന്ന വികാരങ്ങളും പ്രതികരണങ്ങളുമല്ല ഉണ്ടായതെന്നും തങ്ങള്‍ക്ക് ഒരു അവസരം കിട്ടി എന്ന മട്ടില്‍ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ വന്നപ്പോള്‍ തന്നെ സിപിഐഎം അഖിലേന്ത്യ നേതൃത്വം പ്രതികരിച്ചു. ചോദ്യം ചെയ്യലിനെ സിപിഐഎം ചോദ്യം ചെയ്തതാണ്. വാളയാറിന് അപ്പുറം ഒരു നിലപാട് ഇപ്പുറം മറ്റൊരു നിലപാട് എന്നത് സിപിഐഎമ്മിനില്ല. അത് കോണ്‍ഗ്രസിനാന്നുള്ളതാണ്. പുകമറയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’- പിണറായി വിജയന്‍ പറഞ്ഞു.

Eng­lish sum­ma­ry; Con­gress seeks riots in Ker­ala; What hap­pened in the House was part of the bad behav­ior: CM

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.