30 October 2024, Wednesday
KSFE Galaxy Chits Banner 2

അച്ഛനും മകളും ആക്രമണത്തിന് ഇരയായ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

Janayugom Webdesk
June 28, 2022 10:39 am

ട്രെയിനില്‍ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികള്‍ എന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. റെയില്‍വേ പൊലീസിന്റെ (ജിആര്‍പി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) എറണാകുളം, തൃശൂര്‍ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെണ്‍കുട്ടിയാണ്. പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പൊലീസില്‍ നിന്നു ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.

Eng­lish sum­ma­ry; Father and daugh­ter assault­ed; The inves­ti­ga­tion is progressing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.