31 October 2024, Thursday
KSFE Galaxy Chits Banner 2

വനമഹോത്സവത്തിന് ഇന്ന് തുടക്കം

Janayugom Webdesk
July 1, 2022 9:08 am

വനമഹോത്സവം-2022 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നിയമസഭാ മന്ദിരത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്, വനം മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

വനസംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണര്‍ത്തുക, വനത്തിനുപുറത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് വഴി വനത്തിന്മേലുള്ള ആശ്രയത്വം കുറയ്ക്കുക, കൂടുതല്‍ മെച്ചപ്പെട്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ ഏഴുവരെ വനമഹോത്സവം സംസ്ഥാനത്തും ആഘോഷിക്കുന്നത്.

പരിപാടികളുടെ സമാപനം ഏഴിന് തിരുവനന്തപുരത്ത് നടക്കും. വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ വനത്തിനകത്തും പുറത്തുമായി വിവിധസ്ഥലങ്ങളിലും ആദിവാസി ഊരുകളിലും വൃക്ഷത്തൈനടീല്‍, പരിസ്ഥിതി സംരക്ഷണ-വനസംരക്ഷണ ബോധവല്ക്കരണ പരിപാടികള്‍, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന-പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

Eng­lish summary;The for­est fes­ti­val starts today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.