മെഗാസ്റ്റാര്‍ മമ്മൂട്ടി സ്വന്തം സൗന്ദര്യ കാര്യത്തിലും ഡയറ്റിലും ശ്രദ്ധിക്കുന്ന കൂട്ടത്തിലാണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെ രഹസ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പൊതുവെ തയ്യാറാവാത്ത താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭക്ഷണരീതിയെ കുറിച്ച് ഷെഫ് പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാ ഭക്ഷണവും മമ്മൂക്ക കഴിക്കും. പക്ഷേ കഴിക്കുന്ന സാധനങ്ങള്‍ക്കെല്ലാം കൃത്യമായ അളവുണ്ട്.
കഴിക്കുന്ന സാധനം അമൃതാണ്, അതിനി ദൈവം തമ്പുരാന് കൊണ്ടുവന്ന് കൊടുത്താല്‍ പോലും നിശ്ചയിച്ചിട്ടുള്ള അളവിന് അപ്പുറം മമ്മൂക്ക കഴിക്കില്ല. കടല്‍ വിഭവങ്ങളാണ് മമ്മൂക്കയ്ക്ക് കൂടുതല്‍ ഇഷ്ടമുള്ളവ. പ്രത്യേകിച്ച് ചെമ്മീന്‍, ഞണ്ട് എന്നിവ. എന്ത് ഭക്ഷണമായാലും വളരെ സാവധാനം ആസ്വദിച്ച് കഴിക്കുന്ന പ്രതകൃതക്കാരനാണ് മമ്മൂട്ടി. ചോറ് വളരെ കുറച്ച് മാത്രമേ എടുക്കൂ. ഒരു അളവിന് അപ്പുറം കഴിക്കില്ല എന്നത് അദ്ദേഹത്തിന്റെ പോളിസിയാണെന്നും ഷെഫ് പിള്ള പറഞ്ഞു.
English Summary:Megastar mammootty loves seafood
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.