31 October 2024, Thursday
KSFE Galaxy Chits Banner 2

മണിപ്പൂരിലെ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 81 ആയി

Janayugom Webdesk
July 2, 2022 10:18 am

മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 81 ആയി. റയിൽവെ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും 55 ഓളം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൈനികരും, റയിൽവേ ജീവനക്കാരും, തൊഴിലാളികളും, പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം ഇന്ത്യൻ റയിൽവെ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

107-ാം ടെറിട്ടോറിയൽ ആർമി ബറ്റാലിയനിലെ 43 സൈനികരടക്കം 72 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ച ഏഴുപേർ ടെറിറ്റോറിയൽ ആർമി ഉദ്യോ​ഗസ്ഥരും ഒരാൾ തൊഴിലാളിയുമാണ്.

Eng­lish sum­ma­ry; 20 dead in Manipur landslide

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.