1% പലിശ നിരക്കില്‍ വായ്പ എടുക്കാവുന്ന പദ്ധതിയുണ്ട് സര്‍ക്കാരിന് കീഴില്‍. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഫ്) നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇതിന്മേല് വായ്പയും ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാമത്തെ സാമ്പത്തിക വര്‍ഷത്തിനും ആറാമത്തെ സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കും. ഒരു ശതമാനം പലിശ മാത്രമേ ഇതില്‍ ഈടാക്കുകയുള്ളു.
വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. നിലവില്‍ 7.1 ശതമാനമാണ് പലിശ. നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നതിനാലാണ് പിപിഎഫിനെ പ്രിയങ്കരമാക്കുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതയിളവുണ്ട്.
ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ വായ്പകളുടെ പലിശ നിരക്കും ഉയര്‍ന്നിരിക്കുകയാണ്. എസ്ബിഐ പേഴ്സണല്‍ ലോണുകള്‍ക്ക് ഈടാക്കുന്നത് 9.80% മുതല്‍ 12.80% പലിശയാണ്. ഐഡിബിഐയില്‍ 8.90 മുതലാണ് പലിശ നിരക്ക്. ഈ അവസരത്തിലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് പദ്ധതി ഉപകാരപ്രദമാകുന്നത്.
English summary; Government scheme where you can take loan at 1% interest rate
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.