19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 26, 2024
September 9, 2024
September 7, 2024
September 5, 2024
August 23, 2024
August 14, 2024
August 4, 2024
July 23, 2024

നദിയില്‍ മുങ്ങുന്നവര്‍ പാമ്പുകളുമായി പൊങ്ങും; വിചിത്രമായ പാമ്പ് മേള

Janayugom Webdesk
July 19, 2022 4:49 pm

ബിഹാറില്‍ നാഗപഞ്ചമി ഉത്സവത്തോട് അനുബന്ധിച്ച് പാമ്പുകളുടെ മേളയൊരുക്കി സമസ്തിപൂര്‍ ജില്ല. പല ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിന്‍ഖിയ പ്രദേശത്താണ് മേള നടക്കുന്നത്. 300 വര്‍ഷങ്ങളായുള്ള പാമ്പുകളുടെ ഈ മേളയില്‍ പാമ്പുകളെ പൂജിക്കുന്നവരും പിടികൂടുന്നവരുമായ ഭാഗട്ട്സ് എന്നയാളുകളാണ് കൂടുതലും പങ്കെടുക്കുന്നത്. 

നദിയില്‍ മുങ്ങി പാമ്പുകളുമായാണ് ഇവര്‍ കരയിലേക്ക് കയറുന്നത്. പല തരത്തിലുള്ള പാമ്പുകളെയാണ് പുഴയില്‍ നിന്നും പിടികൂടുന്നത്. പാമ്പിനെ വായിലും കടിച്ച് പിടിച്ചും, വാലില്‍ തൂക്കിയെടുത്തുമാണ് കരയില്‍ എത്തിക്കുന്നത്. കൗതുക കാഴ്ച തന്നെയാണിതെന്ന് ജനങ്ങള്‍ പറയുന്നു. സിന്‍ഖിയിലുള്ള ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗണ്ഡക് നദിയിലാണ് ആഘോഷത്തിന്റെ ഭാഗമായി ഇറങ്ങുന്നത്. പിടികൂടിയ പാമ്പുകളെ പൂജ കര്‍മ്മങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയാണ് പതിവ്.

Eng­lish Summary:Those who sink into the riv­er will rise up with snakes; Strange snake fair
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.