22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 4, 2024
November 15, 2024
October 19, 2024
October 1, 2024
September 27, 2024
September 12, 2024
July 13, 2024
June 21, 2024
June 1, 2024

ഇൻഡിഗോയുടെ മറ്റൊരു ബസിന് കൂടി പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

Janayugom Webdesk
July 20, 2022 2:55 pm

ഇൻഡിഗോ വിമാനകമ്പനിയുടെ മറ്റൊരു ബസിനുകൂടി പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്.

ഇതോടെ രണ്ടുബസുകള്‍ക്കും കൂടി 86,940 രൂപ പിഴയടയ്ക്കണമെന്ന് മലപ്പുറം ആർടിഒ സിവിഎം ഷെരീഫ് പറഞ്ഞു. ഇൻഡിഗോ ബസുകൾക്ക് പിഴ ചുമത്തുന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൺവെയിൽ ഓടുന്ന ബസുകൾ അവസരം കിട്ടിയപ്പോൾ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആർടിഒ അറിയിച്ചു.

ഇന്നലെ ഇൻഡിഗോയുടെ ഒരു ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ എത്തിച്ചപ്പോഴായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നടപടി.

Eng­lish summary;Another bus of Indi­go has been fined by the motor vehi­cle department

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.