19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 12, 2024
December 9, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
September 14, 2024
August 8, 2024
July 9, 2024

സോണിയയെ ഇഡി ഇന്നും ചോദ്യം ചെയ്യും; കോൺഗ്രസ് പ്രതിഷേധം ശക്തം

Janayugom Webdesk
July 27, 2022 10:19 am

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെ ആറ് മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ഇഡി നീക്കത്തിനെതിരെ ഇന്നും പ്രതിഷേധത്തിലാണ്. പാര്‍ലമെന്റിന്റെ പുറത്തും പ്രതിഷേധ പരിപാടികല്‍ സംഘടിപ്പിക്കും. 

ഇന്നലെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 55 ചോദ്യങ്ങളാണ് സോണിയയോട് ചോദിച്ചത്. സോണിയ അറിയാതെ പാര്‍ട്ടി പ്രധാന അധികാരകേന്ദ്രങ്ങളില്‍ കമ്പനിയുടെ മറ്റ് ഇടപാടുകള്‍ നടക്കില്ലെന്ന് ഇഡി അറിയിച്ചു. അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കുന്നത് മുന്നോടിയായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നാണ് ഇഡിയുടെ അനുമാനം.

Eng­lish Summary:ED will ques­tion Sonia today; Con­gress protests are strong
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.